നക്ഷത്രഫലം: ബുധനാഴ്ച, 2026 ഓഗസ്റ്റ് 05

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പരിവർത്തനങ്ങളെ പോസിറ്റീവായി സ്വീകരിക്കുന്നത് ഗ്രഹാനുകൂല്യം നൽകും. സ്വകാര്യ വിഷയങ്ങളിൽ വ്യക്തമായ ലക്ഷ്യബോധം പുലർത്തുന്നത് കാര്യശേഷി വർദ്ധിപ്പിക്കും. ദീർഘകാല നിക്ഷേപങ്ങൾക്കും കർമ്മ പദ്ധതികൾക്കും അനുകൂല ദിനമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ധനസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാതെ ആസൂത്രണം വേണം. ശാരീരിക സുഖത്തിന് തക്കതായ വിശ്രമവും സത്ചിന്തകളും നിലനിർത്തുന്നത് ആന്തരിക ഊർജ്ജവും ശാന്തിയും പ്രധാനം ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വിദ്യാസ്ഥാനവും ആത്മവിശ്വാസവും വർദ്ധിക്കും. പ്രൊഫഷണൽ രംഗത്ത് നവയോഗങ്ങൾ പ്രകടമാകും. പുതിയ വൈദഗ്ധ്യങ്ങൾ അഭ്യസിക്കാനും വ്യക്തിഗത വളർച്ചയ്ക്കും ബുധഗ്രഹാനുകൂല്യം തുണയ്ക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സാത്വിക ചിന്തകളാൽ മനഃശാന്തി അനുഭവപ്പെടും. ബന്ധുമിത്രാദികളുടെ പിന്തുണയാൽ കാര്യവിഘ്നങ്ങൾ ഒഴിഞ്ഞ് മനഃശക്തി വർദ്ധിക്കും. ധനകാര്യങ്ങളിൽ തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് താത്കാലിക തടസ്സങ്ങൾ ദൃശ്യമാകാമെങ്കിലും അത് അവസാനിക്കും. ധനമാനേജ്‌മെന്റും വ്യക്തമായ ആസൂത്രണവും പാലിക്കുന്നത് ഭാവിയിലേക്ക് സുരക്ഷിതത്വം പ്രധാനം ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കാര്യങ്ങളിൽ ചെറുതായ അനിശ്ചിതത്വം ഉണ്ടാകാമെങ്കിലും ജ്ഞാനസമ്പാദനത്തിന് അനുയോജ്യമാണ്. സാമ്പത്തിക നിക്ഷേപങ്ങളിൽ സൂക്ഷ്മത പാലിക്കുന്നത് ദീർഘകാല ഐശ്വര്യത്തിന് കാരണമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

യാത്രാസ്ഥാനത്ത് കൃത്യമായ ആസൂത്രണം ആവശ്യമാണ്. ദാമ്പത്യ ബന്ധത്തിൽ അന്യോന്യമുള്ള വിശ്വാസവും ഐക്യവും വർദ്ധിക്കും. ആത്മപരിശോധനയ്ക്കും ഭാവി നിശ്ചയങ്ങൾക്കും ഉത്തമ ദിനമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കർമ്മസ്ഥാനത്ത് വലിയ ഊർജ്ജവും തേജസ്സും ദൃശ്യമാകും. നേതൃത്വ പാടവത്താൽ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ പൂർത്തിയാക്കും. കഠിനാധ്വാനത്തിലൂടെ ഔദ്യോഗിക പദവികളിൽ ഉന്നതി കൈവരിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബ-വസ്തു സംബന്ധമായ ഇടപാടുകളിൽ സൂക്ഷ്മത വേണം. വികാരഭരിതമായ അസ്വസ്ഥതകൾ ഒഴിവാക്കി കാര്യങ്ങളെ വിവേകത്തോടെ സമീപിക്കുന്നത് മനോഭയം അകറ്റാൻ സഹായിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

തീരുമാനങ്ങളിൽ വൈകാരീകത ഒഴിവാക്കി ബുദ്ധിപൂർവ്വം സമീപിക്കുക. കൃത്യമായ ദിനചര്യയും ആരോഗ്യ സംരക്ഷണവും പാലിക്കുന്നത് ആന്തരിക സൌഖ്യവും ശാരീരിക ഉന്മേഷവും നൽകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്ത് നിഷ്ഠയോടെ പ്രവർത്തിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ കൂട്ടായ്മയാൽ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാകും. സ്വാശ്രയ വിശ്വാസത്തോടെ മുന്നേറുന്നത് സർവ്വകാര്യ വിജയം നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പ്രൊഫഷണൽ മേഖലയിൽ പ്രശസ്തിയും പദവിയും വർദ്ധിക്കും. കർമ്മങ്ങളിലെ കൃത്യതയും ലക്ഷ്യബോധവും വിജയസാധ്യത കൂട്ടും. സാമ്പത്തികമായി ദൃശ്യമായ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.