നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ഓഗസ്റ്റ് 17

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തടസ്സങ്ങൾ നീങ്ങി സർവ്വകാര്യ സിദ്ധി കൈവരും. പണയത്തിലായ വസ്തുക്കളും ആഭരണങ്ങളും വീണ്ടെടുക്കാൻ യോഗമുണ്ട്. ഉദ്യോഗത്തിൽ പുനഃപ്രവേശനവും മത്സരപരീക്ഷകളിൽ ഉയർന്ന വിജയവും അനുഭവത്തിൽ വരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ലഗ്നാധിപന്റെയും ചന്ദ്രന്റെയും ബലത്താൽ ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയത്തിലെത്തും. ശരീരസൗഖ്യവും മനഃശാന്തിയും ലഭിക്കും. ഗൃഹനിർമ്മാണത്തിനും ഭൂമി ക്രയവിക്രയത്തിനും അനുകൂല സമയമാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

തൊഴിൽ പരിശ്രമങ്ങളിൽ ഈശ്വരപ്രാർത്ഥനകൾ തുണയാകും. അന്യരിൽ നിന്നുള്ള അനുഭവങ്ങളെ ക്ഷമയോടെ നേരിടുക. പങ്കാളിത്ത വ്യാപാരത്തിൽ ജാഗ്രതയോടെയുള്ള സമീപനം ശുഭകരമായി ഭവിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഗൃഹത്തിൽ സംഭാഷണങ്ങളിൽ സൗമ്യത പുലർത്തുന്നത് സമാധാനം നൽകും. അനാവശ്യ വ്യാകുലതകൾ മാറ്റി മനസ്സിനെ ഈശ്വരചിന്തയിൽ ഉറപ്പിക്കുക. ശാരീരിക സൗഖ്യത്തിന് നിത്യവും ലഘു വ്യായാമം പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. പരീക്ഷാർത്ഥികൾക്ക് ആഗ്രഹിച്ച വിജയവും കീർത്തിയും ലഭിക്കും. വിദേശതൊഴിൽ ശ്രമങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ വന്നെത്തും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സങ്കീർണ്ണമായ പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുക. ശിരോരോഗങ്ങൾ ഉള്ളവർ കൃത്യമായ ഔഷധസേവയും വിശ്രമവും പാലിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സരസ്വതീ കടാക്ഷത്താൽ സാഹിത്യ-കലാ രംഗത്തുള്ളവർക്ക് അഭീഷ്ടസിദ്ധി കൈവരും. അസാധ്യമെന്ന് കരുതിയവ നേടിയെടുക്കും. ഉദ്യോഗക്കയറ്റവും തൊഴിൽ ലാഭവും അനുഭവത്തിൽ വരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കൂട്ടുകച്ചവടത്തിൽ പരസ്പര വിശ്വാസം നിലനിർത്തുക. സർക്കാർ ജീവനക്കാർക്ക് പദവി മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സഞ്ചാരങ്ങളിലും വാഹന ഉപയോഗത്തിലും പൂർണ്ണ ശ്രദ്ധ പുലർത്തേണ്ടതാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മുൻപ് കടം നൽകിയ ധനം തിരികെ ലഭിക്കാൻ യോഗമുണ്ട്. സന്മനസ്സുള്ളവരുടെ സഹായത്താൽ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. ഗൃഹത്തിൽ ശാന്തിയും കുടുംബ ഐക്യവും നിലനിൽക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ആത്മബലവും മനഃപ്രസരിപ്പും വർദ്ധിക്കും. വിദേശത്തുള്ളവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ദേവാലയ ദർശനങ്ങളും നവീന സംരംഭങ്ങളും മനസ്സിന് വലിയ സന്തോഷം നൽകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാസസ്ഥലത്തെ മാറ്റങ്ങളെ പക്വതയോടെ സമീപിക്കുക. തൊഴിലിടത്തിൽ തന്ത്രപരമായ നിലപാടുകൾ സ്വീകരിക്കുക. കൃഷിയിലും ധനകാര്യങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കുന്നത് ദോഷങ്ങളെ അകറ്റും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വിവാഹാലോചനകളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുക. ബാഹ്യ ബന്ധങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ മിതത്വം പാലിക്കുന്നത് മനഃസമാധാനവും സമൂഹത്തിൽ മാന്യതയും ഉറപ്പാക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.