നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ഓഗസ്റ്റ് 20

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മവിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വര ഭജനം ഗുണം ചെയ്യും. യാത്രാസ്ഥാനത്ത് ഗ്രഹപ്പിഴ കാണുന്നതിനാൽ ദൂരയാത്രകളിൽ ജാഗ്രത വേണം. ശരീരരക്ഷയ്ക്കായി ആഹാര-വിഹാരങ്ങളിൽ നിഷ്ഠ പാലിക്കുന്നത് ഉചിതമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കളത്രസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ ദാമ്പത്യത്തിൽ ശാന്തിയും സന്തോഷവും കൈവരും. കൂട്ടുകച്ചവടത്തിൽ ലക്ഷ്മീകടാക്ഷം ഉണ്ടാകും. മിത്രജനങ്ങളുടെ പിന്തുണയാൽ അഭീഷ്ടസിദ്ധി ലഭിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ശത്രുദോഷങ്ങൾ അകന്ന് സർവ്വകാര്യ പുരോഗതി സിദ്ധിക്കും. തൊഴിൽ അന്വേഷണങ്ങൾ സഫലമാകും. പൂർവ്വബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാനും കുടുംബൈക്യം ദൃഢമാകാനും വ്യാഴാനുകൂല്യം തുണയ്ക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സന്താനസ്ഥാനത്ത് ശ്രദ്ധ പതിയേണ്ട ദിനമാണ്. അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കരുതൽ വേണം. ധനമിടപാടുകളിൽ സൂക്ഷ്മത പാലിക്കുന്നതും ഈശ്വരപ്രാർത്ഥനകൾ മുടങ്ങാതെ നടത്തുന്നതും മനഃശാന്തി പ്രധാനം ചെയ്യും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഗൃഹസ്ഥാനത്തും വാഹന കാര്യങ്ങളിലും ധനവ്യയം കാണുന്നു. കുടുംബാംഗങ്ങളുമായി വാക്പോരുകൾ ഒഴിവാക്കുന്നത് ഗൃഹൈശ്വര്യം നിലനിർത്തും. സംഭാഷണത്തിൽ ക്ഷമ പാലിക്കുന്നത് ഗ്രഹശാന്തിക്ക് ഉത്തമം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സഹോദരസ്ഥാനത്തുനിന്ന് വലിയ സഹായങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത സംരംഭങ്ങൾ പൂർണ്ണ വിജയത്തിലെത്തും. പുതിയ കർമ്മപദ്ധതികൾ തുടങ്ങാൻ ഉചിതമായ ദിവസമത്രേ. ഭാഗ്യസ്ഥിതി അനുകൂലമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ധനസ്ഥാനത്ത് പുതിയ സ്രോതസ്സുകൾ തെളിയും. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് ആപത്തുകൾ ഒഴിവാക്കും. വാണിജ്യപരമായ പുതിയ പദ്ധതികൾ ലഭിക്കുകയും കുടുംബസമാഗമം നടക്കുകയും ചെയ്യും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നൂതന തൊഴിൽലബ്ധിക്ക് സാഹചര്യമൊരുങ്ങും. ശാരീരികമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ ആഹാരശുദ്ധി പാലിക്കുക. ചിട്ടയായ ആസൂത്രണം പ്രവർത്തനവിജയത്തിന് അത്യന്താപേക്ഷിതമാകുന്നു..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ ആസൂത്രണം വേണം. ദൂരയാത്രകളിൽ കരുതൽ ആവശ്യമാണ്. ഗുരുജനങ്ങളുടെയും മാതാപിതാക്കളുടെയും അനുഗ്രഹാശ്ശിസ്സുകൾ വാങ്ങുന്നത് ശ്രേയസ്സ് തരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ലാഭസ്ഥാനം ശക്തമായതിനാൽ പ്രയത്നങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക അഭിവൃദ്ധി സിദ്ധിക്കും. സന്മിത്രങ്ങളുടെ കൂട്ടായ്മ ലക്ഷ്യങ്ങൾ സാധ്യമാക്കും. അധികാരികളുടെ പ്രീതിയും ആദരവും കൈവരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കർമ്മസ്ഥാനത്ത് സ്ഥാനക്കയറ്റത്തിനും അധികാരലബ്ധിക്കും യോഗം കാണുന്നു. സമൂഹത്തിൽ കീർത്തിയും പദവിയും വർദ്ധിക്കും. അപ്രതീക്ഷിത ധനാഗമത്താൽ സർവ്വകാര്യ സമൃദ്ധി ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഭാഗ്യസ്ഥാനത്ത് ഗുരുകടാക്ഷം ഉള്ളതിനാൽ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. പിതൃജനങ്ങളിൽ നിന്ന് സഹായം ലഭിക്കും. ഉദരസംബന്ധമായ കരുതലുകൾ സ്വീകരിക്കുന്നതും ലക്ഷ്യബോധത്തോടെ നീങ്ങുന്നതും ഗുണകരമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.