നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ഓഗസ്റ്റ് 18

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഭരണതലത്തിലെ തടസ്സങ്ങൾ നീങ്ങി സർക്കാർ തൊഴിൽ ലാഭം കൈവരും. മാതൃസൗഖ്യവും ആരോഗ്യപുരോഗതിയും ഉണ്ടാകും. പരസ്യ-വാണിജ്യ ഇടപാടുകളിലൂടെ വലിയ ധനാഗമനവും പ്രണയസാഫല്യവും ഭവിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ധനസ്ഥാനത്ത് കുജദൃഷ്ടി നിൽക്കുന്നതിനാൽ സമ്പത്ത് വർദ്ധിക്കുകയും ദേവാലയ ദർശനങ്ങൾ സാധ്യമാവുകയും ചെയ്യും. ഉദ്യോഗത്തിൽ ആഗ്രഹിച്ച സ്ഥലമാറ്റവും പരീക്ഷാവിജയവും കൈവരും. ഗാർഹിക ജീവിതം സുഖകരമായി ഭവിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സഞ്ചാരക്ലേശങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുക. സർക്കാർ കാര്യങ്ങളിൽ ക്ഷമയോടെയുള്ള സമീപനം ഗുണം ചെയ്യും. പഥ്യമായ ആഹാരരീതി പിന്തുടരുന്നത് ഉദരസംബന്ധമായ അസ്വസ്ഥതകളെ അകറ്റും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമ്മരംഗത്തെ യാത്രാഫലങ്ങൾ ഭാവിയിലേക്ക് അനുഭവവേദ്യമാകും. ഭരണകൂടത്തിൽ നിന്നുള്ള കാര്യങ്ങളിൽ ഈശ്വരാധീനത്തോടെയുള്ള കാത്തിരിപ്പ് തടസ്സങ്ങളെ ഇല്ലാതാക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ദൈവജ്ഞർക്കും ആത്മീയശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്കും വിശേഷപ്പെട്ട പുണ്യകാലമാണിത്. ധനസ്ഥാനത്ത് പൂർണ്ണ ഗ്രഹബലം ഉള്ളതിനാൽ സൽകീർത്തിയും പൂജാദികർമ്മ ഫലങ്ങളും അനുഭവത്തിൽ വരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സ്വപ്രയത്നത്താൽ ലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ട ദിനമാണിത്. ദൂരദേശ സഞ്ചാരങ്ങളിൽ ജാഗ്രത പാലിക്കുക. വിദേശതൊഴിൽ ശ്രമങ്ങളിൽ തടസ്സങ്ങൾ വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ജനസമ്മതിയും ഉന്നത പദവികളും കൈവരുന്ന ശുഭദിനമാണിത്. സർവ്വവിധ ഭൗതിക സുഖങ്ങളും ലഭിക്കും. പ്രണയബന്ധങ്ങൾ മാംഗല്യത്തിലേക്ക് വഴിമാറുന്ന അവസ്ഥ സംജാതമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സന്താനങ്ങളുടെ വിദ്യാപുരോഗതിക്കായി പ്രാർത്ഥനകളും ശ്രദ്ധയും ആവശ്യമാണ്. കുടുംബജീവിതത്തിൽ സുതാര്യത നിലനിർത്തുന്നത് അനാവശ്യമായ ചിന്താക്കുഴപ്പങ്ങളെ ഇല്ലാതാക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സപ്തമഭാവത്തിലെ ശുഭദൃഷ്ടിയാൽ ദാമ്പത്യ ഐക്യവും മനസ്സമാധാനവും നിലനിൽക്കും. സൽപ്രവൃത്തികൾക്ക് ഉന്നത ബഹുമതികൾ ലഭിക്കും. നഷ്ടപ്പെട്ട പ്രമാണങ്ങൾ തിരികെ ലഭിക്കാൻ യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ദശമസ്ഥാനത്ത് ഗ്രഹാനുകൂല്യം നിൽക്കുന്നതിനാൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ വിവാഹാദി ശുഭകാര്യങ്ങൾ നടക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാണിജ്യ കരാറുകളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളിൽ സൗമ്യത പാലിക്കുക. ആഹാരനിയന്ത്രണം ആരോഗ്യപരമായ സ്ഥിരത നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പൂർവ്വിക സ്വത്തുക്കളിൽ ജാഗ്രതയോടെയുള്ള കൈകാര്യം ചെയ്യൽ ആവശ്യമാണ്. കർമ്മരംഗത്തെ ചെറിയ വെല്ലുവിളികളെ ക്ഷമയോടെ നേരിടുക. വിദ്യാർത്ഥികൾ പഠനത്തിൽ ഏകാഗ്രത പുലർത്തേണ്ടതാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.