നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ഓഗസ്റ്റ് 24

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ധർമ്മസ്ഥാനത്ത് ശ്രദ്ധ പതിയുന്നതിനാൽ ഈശ്വരാധീനവും ആത്മീയ ചടങ്ങുകളിൽ പങ്കാളിത്തവും വർദ്ധിക്കും. കുടുംബത്തിൽ ശാന്തി കളിയാടും. സത്ചിന്തകളോടെയുള്ള കർമ്മങ്ങൾ മനസ്സമാധാനവും സർവ്വകാര്യ പുരോഗതിയും നൽകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ധനസ്ഥാനത്ത് സൂക്ഷ്മതയും വിവേകവും പാലിക്കേണ്ട സമയമാണ്. വാക്വാദങ്ങൾ ഒഴിവാക്കി സഹപ്രവർത്തകരുമായി സമചിത്തത പുലർത്തുന്നത് ഗ്രഹദോഷങ്ങൾ അകറ്റും. ചിട്ടയായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്ക് വഴിയൊരുക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ജനസമ്പർക്ക മേഖലകളിൽ അംഗീകാരവും പ്രശസ്തിയും തേടിയെത്തും. കൂട്ടുകച്ചവടത്തിൽ ലക്ഷ്മീകടാക്ഷവും പുതിയ കരാറുകളും പ്രതീക്ഷിക്കാം. സന്മിത്രങ്ങളുടെ പിന്തുണയാൽ ഉദ്യമങ്ങൾ പൂർണ്ണ വിജയത്തിലെത്തും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ആരോഗ്യ സ്ഥാനത്ത് അനുഭവപ്പെടുന്ന ഉണർവ്വ് കർമ്മരംഗത്ത് നവോന്മേഷം പകരും. ഉദ്യോഗാർത്ഥികൾക്ക് ശുഭവാർത്തകൾ എത്തും. ചന്ദ്രബലത്താൽ ആത്മവിശ്വാസം ഉയർന്നുനിൽക്കുന്ന സുദിനമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സർഗ്ഗാത്മക ചിന്തകൾക്ക് അനുകൂലമായ ഗ്രഹസ്ഥിതി കാണുന്നു. ധനകാര്യ തീരുമാനങ്ങളിൽ വിവേകം പുലർത്തുന്നത് ഐശ്വര്യം നൽകും. കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം ആന്തരിക സന്തോഷം വർദ്ധിപ്പിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഗൃഹ-വാഹന കാര്യങ്ങളിൽ ധനവ്യയം കാണുന്നു. ഔദ്യോഗിക കാര്യങ്ങളിൽ ക്ഷമയോടെയുള്ള സമീപനം സ്വീകരിക്കുക. ബന്ധുജനങ്ങളുമായി സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നത് ശ്രേയസ്സ് പ്രധാനം ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ധൈര്യസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ ഏറ്റെടുക്കുന്ന സംരംഭങ്ങളിൽ കാര്യസിദ്ധി കൈവരും. ഹ്രസ്വദൂര യാത്രകൾ തൊഴിൽ പുരോഗതി നൽകും. ധനപരമായ ഇടപാടുകൾ ഐശ്വര്യദായകമായി മാറും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ധനാഗമ സ്രോതസ്സുകൾ വർദ്ധിക്കുകയും സാമ്പത്തിക ഭദ്രത അനുഭവപ്പെടുകയും ചെയ്യും. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് തർക്കങ്ങൾ ഇല്ലാതാക്കും. വാണിജ്യപരമായ ക്രമാനുഗത വളർച്ച ദൃശ്യമാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ലഗ്നബലവും ആന്തരിക തേജസ്സും വർദ്ധിക്കുന്ന ദിനമാണ്. ദീർഘകാല അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ ധൈര്യം ലഭിക്കും. ഗൃഹത്തിൽ സന്തോഷവും ഐക്യവും പൂർണ്ണമായി നിലനിൽക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക. അനാവശ്യ യാത്രകളും ശാരീരിക അധ്വാനവും ഒഴിവാക്കി വിശ്രമം കണ്ടെത്തുന്നത് ഗുണകരമാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ലാഭസ്ഥാനത്ത് ഗ്രഹങ്ങൾ അനുകൂലമായതിനാൽ പൂർവ്വ പദ്ധതികളിൽ നിന്ന് വർദ്ധിച്ച ലാഭം സിദ്ധിക്കും. സന്മിത്രങ്ങൾ വഴി വലിയ കാര്യസാധ്യതകൾ തെളിയും. പൊതുരംഗത്ത് കീർത്തി വർദ്ധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കർമ്മസ്ഥാനത്ത് സ്ഥാനമാനങ്ങളും മേലധികാരികളുടെ പ്രീതിയും കൈവരും. പുതിയ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കും. കുടുംബത്തിൽ സമാധാനവും സന്തുഷ്ടിയും നിറഞ്ഞുനിൽക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.