മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ബുദ്ധിസാമർത്ഥ്യത്താൽ സങ്കീർണ്ണമായ വിഷയങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ സാധിക്കും. മക്കളുടെ ഭാവി കാര്യങ്ങളിലും വിദ്യാഭ്യാസത്തിലും മനസ്സിന് വലിയ സമാധാനം ലഭിക്കും. പണമിടപാടുകളിൽ ചിട്ട പാലിക്കുന്നത് ഭാവിയിലേക്ക് വലിയ സാമ്പത്തിക ഭദ്രത നൽകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഭൂമി, ഭവനം എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ മാറി കാര്യങ്ങൾ വേഗത്തിലാകും. മാതാവിന്റെ ആരോഗ്യം സുഖകരമായി തുടരുകയും അവരുടെ സ്നേഹവാക്കുകൾ ആശ്വാസം നൽകുകയും ചെയ്യും. വീടകം ശാന്തമായി കാണപ്പെടും. ബന്ധുക്കളുമായി സൗഹാർദ്ദം പുലർത്താൻ സാധിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
മനസ്സിൽ ധൈര്യവും ശുഭാപ്തിവിശ്വാസവും നിറഞ്ഞുനിൽക്കുന്ന സുദിനമാണിത്. സഹോദരങ്ങളും ആത്മാർത്ഥ സുഹൃത്തുക്കളും ആവശ്യസമയത്ത് തുണയായി നിൽക്കും. മാധ്യമ, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിവ് തെളിയിക്കാൻ നല്ല അവസരങ്ങൾ വന്നുചേരും. പ്രയത്നങ്ങൾ സഫലമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ധനകാര്യ കാര്യങ്ങളിൽ ആഗ്രഹിച്ച പുരോഗതിയും ധനാഗമവും അനുഭവപ്പെടും. കുടുംബത്തിൽ ഉണ്ടായിരുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മാറി സമാധാനാന്തരീക്ഷം ഉണ്ടാകും. ഭാവി നിക്ഷേപങ്ങളെക്കുറിച്ച് പക്വതയുള്ളവരുമായി സംസാരിച്ച് തീരുമാനമെടുക്കും. മാനസിക സന്തോഷം കൈവരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഏറ്റെടുക്കുന്ന ദൗത്യങ്ങൾ ഉത്തരവാദിത്തത്തോടെയും നേതൃത്വബോധത്തോടെയും ഭംഗിയായി പൂർത്തിയാക്കും. മനസ്സിലും ശരീരത്തിലും പുതിയൊരു ഉന്മേഷം അനുഭവപ്പെടും. പുതിയ കർമ്മപദ്ധതികൾ ആലോചിച്ചു തുടങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ്. പൊതുരംഗത്ത് മാന്യത വർദ്ധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വരവിനേക്കാൾ ചെലവ് കൂടാതിരിക്കാൻ സാമ്പത്തിക കാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ദൂരദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും പ്രതീക്ഷ പകരുന്ന നല്ല വാർത്തകൾ കേൾക്കാനിടവരും. പ്രാർത്ഥനകളും ഈശ്വരചിന്തകളും മനസ്സിന് വലിയൊരു ശാന്തി പ്രധാനം ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പല വഴികളിലൂടെയും ധനാഗമവും സാമ്പത്തിക ലാഭവും വന്നുചേരുന്ന അനുകൂല ദിനമാണ്. സുഹൃത്തുക്കളുമൊത്ത് സന്തോഷം പങ്കിടാൻ അവസരമുണ്ടാകും. കച്ചവട രംഗത്തുള്ളവർക്ക് പ്രവർത്തനം വിപുലീകരിക്കാൻ പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ സാധിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ സുഗമമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തൊഴിൽരംഗത്ത് സ്വന്തം അധ്വാനത്തിന് അർഹമായ ആദരവും പുതിയ പദവികളും തേടിയെത്തും. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും സ്വീകാര്യതയും വർദ്ധിക്കും. മേലധികാരികളുടെ സ്നേഹവും സഹപ്രവർത്തകരുടെ സഹകരണവും കർമ്മരംഗത്ത് വലിയ കരുത്താകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും മുൻപ് തടസ്സപ്പെട്ടു കിടന്ന കാര്യങ്ങൾ എളുപ്പത്തിൽ നടപ്പിലാവുകയും ചെയ്യും. ഉപരിപഠനത്തിനും പുതിയ അറിവുകൾ നേടുന്നതിനും സമയം അനുകൂലമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തോടൊപ്പം സത്കർമ്മങ്ങളിൽ ഏർപ്പെടാനും അവസരമുണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ തിടുക്കം കാണിക്കാതെ സമചിത്തതയോടെ നീങ്ങുക. പണമിടപാടുകളിലും പ്രധാന രേഖകളിലും സുതാര്യത പുലർത്തുന്നത് ഗുണം ചെയ്യും. ഭക്ഷണക്രമത്തിലും ദിനചര്യകളിലും കൃത്യമായ ശ്രദ്ധ പുലർത്തുന്നത് ശരീരത്തിന് ഉന്മേഷം തരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദാമ്പത്യജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സ്നേഹവും പരസ്പര വിശ്വാസവും ദൃഢമാകും. ബിസിനസ്സിൽ പുതിയ ഇടപാടുകാരെ ആകർഷിക്കാൻ സാധിക്കും. പൊതുവേദികളിലും ചർച്ചകളിലും സംസാരിക്കുന്ന വാക്കുകൾക്ക് വലിയ ആദരവും പരിഗണനയും ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
തൊഴിലിടത്തിലെ മത്സരങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂർവ്വം നേരിട്ട് കാര്യവിജയം കൈവരിക്കും. പഴയ കടബാധ്യതകൾ തീർക്കാൻ പുതിയ വഴികൾ തെളിയും. മുൻപുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ മാറി പുതിയ ഉത്സാഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.