മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
നിർമ്മാണം പൂർത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറാൻ ഈ വാരം അനുയോജ്യമാണ്. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി (PR) ലഭിച്ചേക്കാം. ഔദ്യോഗിക രംഗത്ത് ഉന്നത പദവികൾ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ഐക്യവും സാമ്പത്തിക നേട്ടങ്ങളും ഈ വാരത്തിന്റെ പ്രത്യേകതയാണ്. പ്രണയിക്കുന്നവർക്ക് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. വാരമധ്യത്തിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ അനാവശ്യ ചിന്തകളോ അലട്ടിയേക്കാം. എന്നാൽ വാരന്ത്യത്തോടെ രോഗശാന്തിയും സാമ്പത്തിക പുരോഗതിയും ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായ ചില വാർത്തകൾ കേൾക്കാനിടവരും. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും സത്കീർത്തി നേടാനും അവസരം ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരം അനുകൂലമാണ്. രാഷ്ട്രീയ രംഗത്തുള്ളവർക്ക് കാര്യവിജയം ഉണ്ടാകും. വിലപിടിപ്പുള്ള സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടും. വാരന്ത്യത്തിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തുടക്കത്തിൽ കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്കും വ്യാപാരത്തിൽ മാന്ദ്യത്തിനും സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ കഠിനാധ്വാനം ആവശ്യമായി വരും. യാത്രാക്ലേശം അനുഭവപ്പെടാം. കുട്ടികൾക്കോ പങ്കാളിക്കോ ആരോഗ്യ പ്രശ്നങ്ങൾ വരാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ മാറും. പുതിയ ജോലി ലഭിക്കാനും മാനസികമായ വിഷമങ്ങളിൽ നിന്ന് മോചനം നേടാനും സാധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ വാരം വരവും ചെലവും തുല്യമായിരിക്കും. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ വഞ്ചിക്കപ്പെടാതെ നോക്കണം. അനാവശ്യമായ പണച്ചെലവുകൾക്കും മാനസിക സമ്മർദ്ദത്തിനും സാധ്യതയുണ്ട്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക. ജലമാർഗ്ഗം ജോലി ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. വാരന്ത്യത്തോടെ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വളരെ മികച്ച ഫലങ്ങൾ നൽകുന്ന വാരമാണിത്. മനഃസന്തോഷം, ശരീരത്തിൽ ഊർജ്ജസ്വലത, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. വാരമധ്യത്തിൽ യാത്രകൾ അധികമാകാനും ഉദര സംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. സാമ്പത്തികമായ ഉന്നതിയും കീർത്തിയും ഈ വാരം നിങ്ങളെ തേടിയെത്തും. എങ്കിലും വാരന്ത്യത്തിൽ ശത്രുശല്യമോ മാനസിക സമാധാനക്കുറവോ ഉണ്ടാകാതെ ശ്രദ്ധിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ വാരത്തിൽ. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. വസ്തുവകകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തിയും സംശയരോഗവും കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയേക്കാം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്. വാരന്ത്യത്തിൽ കുടുംബാംഗങ്ങളുമായി കലഹങ്ങൾക്കോ സാമ്പത്തിക ക്ലേശങ്ങൾക്കോ സാധ്യതയുള്ളതിനാൽ ക്ഷമയോടെയിരിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തുടക്കത്തിൽ മേലധികാരികളുമായോ സഹപ്രവർത്തകരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കുക. വാരമധ്യത്തോടെ വിദേശയാത്ര എന്ന ആഗ്രഹം സഫലമാകും. ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ധനലാഭവും ദാമ്പത്യ ഐക്യവും ഈ വാരം നിങ്ങൾക്ക് അനുകൂലമായിരിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തുടക്കത്തിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ കുടുംബത്തിൽ ഭിന്നതകളോ ഉണ്ടായേക്കാം. എന്നാൽ വാരമധ്യത്തോടെ ബന്ധുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും. വാരന്ത്യത്തിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും പുനഃസ്ഥാപിക്കപ്പെടും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും ഈ കാലയളവിൽ നിങ്ങളെ തേടിയെത്തും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരത്തിന്റെ ആരംഭം അതീവ ശുഭകരമായിരിക്കും. ശത്രുശല്യം കുറയുകയും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും. തൊഴിൽ രംഗത്ത് വലിയ വിജയങ്ങൾ നേടാൻ സാധിക്കും. എന്നാൽ വാരമധ്യത്തിൽ ഉറക്കക്കുറവോ കുടുംബ പ്രശ്നങ്ങളോ അലട്ടിയേക്കാം. വാരാന്ത്യത്തിൽ ഉദര സംബന്ധമായ രോഗങ്ങൾക്കോ മാനസിക ബുദ്ധിമുട്ടുകൾക്കോ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തുടക്കത്തിൽ ആരോഗ്യക്കുറവും കാര്യതടസ്സങ്ങളും അലട്ടിയേക്കാം. അയൽക്കാരുമായോ കുടുംബാംഗങ്ങളുമായോ തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കാർഷിക മേഖലയിലുള്ളവർക്ക് നഷ്ടങ്ങൾ സംഭവിക്കാം. എന്നാൽ വാരമധ്യത്തോടെ സാമ്പത്തിക നില മെച്ചപ്പെടുകയും നിയമപരമായ കാര്യങ്ങളിൽ വിജയിക്കുകയും ചെയ്യും. വാരന്ത്യത്തിൽ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളുള്ളവർ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്ന വാരമാണിത്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനം തോന്നും. തീർത്ഥാടന യാത്രകൾക്ക് അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. ധനലാഭവും കാര്യവിജയവും ഉണ്ടാകുമെങ്കിലും വാരമധ്യത്തിൽ തൊഴിൽപരമായ ക്ലേശങ്ങൾ അലട്ടിയേക്കാം. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ തടസ്സവും ധനക്ലേശവും നേരിടേണ്ടി വന്നേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിന് സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ ദാമ്പത്യ ഐക്യവും തൊഴിൽ വിജയവും ഉണ്ടാകും. പ്രമുഖ വ്യക്തികളുമായി സമയം ചെലവഴിക്കാൻ സാധിക്കും. വാരന്ത്യത്തിൽ കുടുംബത്തിൽ ചെറിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212