മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കുന്ന ശുഭദിനമാണിത്. പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതിപത്രമോ ഉത്തരവോ ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്നവർക്ക് പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ അനുകൂലമായ സാഹചര്യമുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഇന്ന് അവസരം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ പലപ്പോഴായി നിങ്ങളെ തേടിയെത്തും. സാമ്പത്തികമായ നേട്ടങ്ങൾക്കൊപ്പം തൊഴിൽ രംഗത്ത് മികച്ച വിജയം കൈവരിക്കാനും ഈ രാശിക്കാരെ സഹായിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ശാരീരികമായ അവശതകളും ആരോഗ്യപ്രശ്നങ്ങളും പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. വ്യക്തിബന്ധങ്ങളിൽ വിവേകം പുലർത്തുക; അല്ലാത്തപക്ഷം ചില തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മാനസികമായ പിരിമുറുക്കങ്ങളും തൊഴിൽപരമായ തടസ്സങ്ങളും ഇന്ന് നേരിടേണ്ടി വന്നേക്കാം. ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകാതെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിലും സാമൂഹിക ഇടപെടലുകളിലും ജാഗ്രത പുലർത്തുന്നത് അപമാനങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യം നിറയുന്ന മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. വാഹന ഭാഗ്യവും പുതിയ സ്ഥാനമാനങ്ങളും നിങ്ങളെ തേടിയെത്തും. നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; അല്ലാത്തപക്ഷം അനാവശ്യമായ കുഴപ്പങ്ങളിൽ അകപ്പെട്ടേക്കാം. ആഡംബര മോഹങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. വരവിനനുസരിച്ച് മാത്രം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിൽ മാന്യതയും പ്രശംസകളും വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്ന വാർത്തകൾ തേടിയെത്തും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തൊഴിൽപരമായ ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കണ്ണിനോ ഉദരത്തിനോ സംബന്ധമായ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാതെ ഓരോ നീക്കത്തിലും ജാഗ്രത പാലിക്കുക. ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങൾ ഗുണകരമാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അനുകൂലമായ സഹായങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭത്തിന് സാധ്യതയുണ്ട്. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ സൽപ്പേരും അംഗീകാരവും വർദ്ധിക്കുന്നതോടൊപ്പം വിശിഷ്ടമായ സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം സ്വത്ത് തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരമാകും. മുൻപ് നഷ്ടപ്പെട്ടു എന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. പഴയ ശത്രുക്കൾ തങ്ങളുടെ തെറ്റുകൾ തിരുത്തി നിങ്ങളുമായി സൗഹൃദത്തിലാകാൻ ആഗ്രഹിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വാതസംബന്ധമായോ ഉദരസംബന്ധമായോ ഉള്ള രോഗങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കുക. അയൽക്കാരുമായോ ബന്ധുക്കളുമായോ ഉള്ള തർക്കങ്ങൾ ഒഴിവാക്കാൻ സംയമനം പാലിക്കണം. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ വിവേകത്തോടെ പെരുമാറുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വരവും ചെലവും തുല്യമായിരിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ പ്രതീക്ഷിച്ച അംഗീകാരങ്ങൾ ലഭിക്കാത്തത് അല്പം മനോവിഷമുണ്ടാക്കിയേക്കാം. എടുത്തുചാട്ടം ഒഴിവാക്കി തീരുമാനങ്ങൾ എടുക്കുക. മനഃസമാധാനത്തിനായി പ്രാർത്ഥനകളോ ധ്യാനമോ ശീലിക്കുന്നത് ഉചിതമായിരിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.