നക്ഷത്രഫലം: ഞായറാഴ്ച, 2026 മെയ് 03

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങളോ തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സർക്കാർ തലത്തിലുള്ള ഇടപാടുകളിൽ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ക്ഷമയോടെ പെരുമാറുന്നത് നന്നായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

സാമ്പത്തിക പ്രതിസന്ധികൾ വിജയകരമായി മറികടക്കാൻ സാധിക്കും. ദീർഘകാലമായി തിരികെ ലഭിക്കാനുണ്ടായിരുന്ന തുക പലിശ സഹിതം കൈവരും. പരോപകാര പ്രവൃത്തികളിൽ ഏർപ്പെടുന്നത് മനസ്സിന് സംതൃപ്തി നൽകും. ഭാഗ്യപരീക്ഷണങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടായേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സാമ്പത്തിക നില മെച്ചപ്പെടുകയും പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യും. പ്രവർത്തനങ്ങളിൽ വിജയം സുനിശ്ചിതമാണ്. വിശ്വസ്തരായ സുഹൃത്തുക്കളിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കും. ശത്രുതയിൽ കഴിഞ്ഞിരുന്നവർ മിത്രങ്ങളായി മാറുന്നത് ആശ്വാസം നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബത്തിൽ സമാധാനക്കുറവോ താൽക്കാലികമായി മാറി നിൽക്കേണ്ട സാഹചര്യമോ ഉണ്ടായേക്കാം. മുതിർന്ന വ്യക്തികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. യാത്രകളിലും പ്രധാന തീരുമാനങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

മാതാവിനോ മാതൃതുല്യരായവർക്കോ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായോ വാതസംബന്ധമായോ ഉള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക. സ്വത്ത് തർക്കങ്ങൾ പരിഹരിക്കുമ്പോൾ കുടുംബാംഗങ്ങളുമായി രമ്യതയിൽ പോകാൻ ശ്രമിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അണികളുടെ വലിയ പിന്തുണ നേടാൻ സാധിക്കും. സംസാരചാതുര്യം വഴി മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. നിഗൂഢ ശാസ്ത്രങ്ങളിലും പുരാതന വിജ്ഞാനങ്ങളിലും താൽപ്പര്യം വർദ്ധിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കല, സാഹിത്യ മേഖലകളിൽ തിളങ്ങാൻ സാധിക്കുന്ന ദിനമാണിത്. രാഷ്ട്രീയക്കാർക്ക് മികച്ച ഭാവി പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ അനുകൂലമായ സാഹചര്യമാണ്. മധ്യവയസ്സ് കഴിഞ്ഞവർക്ക് ഔദ്യോഗിക രംഗത്ത് ഉന്നത പദവികൾ തേടിയെത്തും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് സമൂഹത്തിൽ വലിയ അംഗീകാരം നേടിത്തരും. വിശിഷ്ട ഭോജനത്തിനുള്ള അവസരവും വാഹന ഭാഗ്യവും ഉണ്ടാകും. ബിസിനസ്സിലും വ്യാപാരത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കും. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം ആരോഗ്യസ്ഥിതി മെച്ചപ്പെടും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

അമിതമായ കോപശീലം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്; അല്ലാത്തപക്ഷം നല്ല അവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. പങ്കാളിയുമായോ അടുത്ത ബന്ധുക്കളുമായോ ഉള്ള താൽക്കാലിക വേർപാട് മാനസിക വിഷമുണ്ടാക്കാം. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയും. പുതിയ വീട് വാങ്ങാനോ ഗൃഹനിർമ്മാണം പൂർത്തിയാക്കാനോ ഉള്ള വഴി തെളിയും. പ്രണയബന്ധങ്ങളിൽ വിജയം കൈവരിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടത്തുന്നതിനും അനുകൂല ദിനമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കലാകാരന്മാർക്ക് വലിയ അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തും. ശാരീരിക സുഖം വർദ്ധിക്കുകയും കുടുംബത്തോടൊപ്പം സന്തോഷമായി കഴിയാൻ സാധിക്കുകയും ചെയ്യും. സംസാരത്തിലെ പക്വത മറ്റുള്ളവരുടെ ആദരവ് നേടിത്തരും. കാർഷിക രംഗത്തുനിന്ന് മികച്ച ആദായം പ്രതീക്ഷിക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ചെയ്യാത്ത കാര്യങ്ങളിൽ അനാവശ്യമായ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ പിതൃതുല്യരായവർക്കായി ആരാധനകളോ ബലിതർപ്പണമോ നടത്തേണ്ടി വന്നേക്കാം. കുടുംബസമാധാനം നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യുക. പുറത്തുനിന്നുള്ള പ്രലോഭനങ്ങളിൽ വീഴാതെ ശ്രദ്ധിക്കണം.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212