നക്ഷത്രഫലം: ഞായറാഴ്ച, 2026 മെയ് 10

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പുതിയ വാഹനം വാങ്ങാനോ വീട് പണിയാനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ തെളിഞ്ഞുവരും. വിട്ടുവീഴ്ചാ മനോഭാവം ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. ഭാഗ്യാനുഭവങ്ങളും കീർത്തിയും നിങ്ങളെ തേടിയെത്തുന്ന ശുഭദിനമാണിത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

മാനസികമായും ശാരീരികമായും അല്പം വെല്ലുവിളികൾ നിറഞ്ഞ സമയമാണിത്. കുടുംബത്തിൽ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നേക്കാമെങ്കിലും പക്വതയോടെ കാര്യങ്ങളെ സമീപിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

പ്രവർത്തനങ്ങളിൽ അല്പം മന്ദത അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാര്യങ്ങൾ വിചാരിച്ച വേഗതയിൽ നടക്കാത്തത് ഉത്കണ്ഠയ്ക്ക് കാരണമാകരുത്. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് നേത്രസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ അതീവ ജാഗ്രത പാലിക്കുക. ക്ഷമയോടെ കാത്തിരിക്കുന്നത് ഗുണം ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമ്മരംഗത്ത് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഉന്നത പദവികൾ നിങ്ങളെ തേടിയെത്തും. ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും ധനലാഭവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം കൊയ്യാൻ സാധിക്കുന്നതോടൊപ്പം ശാരീരികമായ സുഖവും സംതൃപ്തിയും അനുഭവപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ലഭിക്കുന്നതിനാൽ കഠിനമായ ജോലികൾ പോലും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. തൊഴിൽ വിജയം, രോഗശാന്തി, ശത്രുനാശം എന്നിവ ഈ രാശിക്കാരെ തേടിയെത്തും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മക്കളുടെ കാര്യത്തിൽ അല്പം ആശങ്കകൾ നേരിട്ടേക്കാം. സ്വത്ത് സംബന്ധമായ കേസുകളിലോ ഇടപാടുകളിലോ കൃത്യമായ നിയമോപദേശം തേടുന്നത് നന്നായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. തൊഴിൽപരമായ തടസ്സങ്ങൾ മനസ്സിനെ അല്പം അസ്വസ്ഥമാക്കിയേക്കാം. മാനസികാരോഗ്യം സംരക്ഷിക്കാൻ യോഗയോ ധ്യാനമോ ശീലിക്കുന്നത് ഉചിതമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. വാഹന ഭാഗ്യവും ഇഷ്ടഭക്ഷണം ആസ്വദിക്കാനുള്ള അവസരവും ഉണ്ടാകും. മറ്റുള്ളവരാൽ പ്രശംസിക്കപ്പെടാനും അർഹമായ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ തേടിയെത്താനും സാധ്യതയുള്ള ദിവസമാണിത്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയും. ബന്ധുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും. തൊഴിൽ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ദാമ്പത്യ സൗഖ്യവും ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സ്ഥാനക്കയറ്റമോ പുതിയ പദവികളോ ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭക്ഷണ സുഖവും ഭാഗ്യാനുഭവങ്ങളും നിങ്ങളെ തേടിയെത്തും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച പുരസ്കാരങ്ങൾ ലഭിക്കാൻ യോഗമുള്ള ദിവസമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ബന്ധുക്കളുമായി ഇടപഴകുമ്പോൾ വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കുക; കലഹങ്ങൾ ഒഴിവാക്കാൻ സംയമനം ആവശ്യമാണ്. ശാരീരികമായ ക്ഷീണമോ ആരോഗ്യക്കുറവോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുമായുള്ള ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സമൂഹത്തിൽ മാന്യതയും പ്രശസ്തിയും വർദ്ധിക്കും. അപ്രതീക്ഷിതമായ പാരിതോഷികങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നത് വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212