നക്ഷത്രഫലം: ബുധനാഴ്ച, 2026 മെയ് 13

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

നിശ്ചയിച്ച കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ഇന്ന് കഠിനമായി പ്രയത്നിക്കേണ്ടി വരും. പുതിയ സംരംഭങ്ങൾക്കോ ജോലികൾക്കോ തുടക്കം കുറിക്കുമ്പോൾ അപ്രതീക്ഷിതമായ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. ക്ഷമയോടെയുള്ള സമീപനം വിജയത്തിന് അത്യാവശ്യമാണ്

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹവും സഹകരണവും ലഭിക്കും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാനും യോഗമുണ്ട്. മനഃസന്തോഷം വർദ്ധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിതമായ സഹായങ്ങൾ തേടിയെത്തും. ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന വഴിപാടുകളോ നേർച്ചകളോ പൂർത്തിയാക്കാൻ അവസരം ലഭിക്കും. കാര്യങ്ങൾ നിങ്ങൾ ആഗ്രഹിച്ചതുപോലെ അനുകൂലമായി ഭവിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സാമ്പത്തിക ഇടപാടുകളിൽ ഇന്ന് അതീവ ജാഗ്രത പാലിക്കുക; വലിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. ആമാശയ സംബന്ധമായോ ഉദരസംബന്ധമായോ ഉള്ള അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ശുചിത്വം പാലിക്കുന്നത് രോഗങ്ങളെ അകറ്റാൻ സഹായിക്കും. വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുമായുള്ള ഇടപഴകലുകളിൽ വിവേകവും മാന്യതയും പുലർത്തുന്നത് സൽപ്പേര് നിലനിർത്താൻ സഹായിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സർക്കാർ തലത്തിലുള്ള കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം. ഔദ്യോഗിക രംഗത്ത് വലിയ വിജയങ്ങൾ കൈവരിക്കാനും സാമ്പത്തിക നേട്ടം ഉണ്ടാകാനും യോഗമുണ്ട്. മക്കളുടെ കാര്യത്തിൽ സന്തോഷം അനുഭവപ്പെടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിൽ ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ്. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കുന്നതോടൊപ്പം സന്തോഷകരമായ വാർത്തകൾ കേൾക്കാനും സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ജോലിസ്ഥലത്തോ സുഹൃത്തുക്കൾക്കിടയിലോ നിങ്ങളെക്കുറിച്ച് അനാവശ്യമായ അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ വൈകാരികമായി നേരിടാതെ ശാന്തതയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുക. പക്വതയാർന്ന പെരുമാറ്റം ശത്രുക്കളെ നിഷ്പ്രഭരാക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മാതാവിനോ മാതൃതുല്യരായവർക്കോ രോഗാരിഷ്ടതകൾ കൂടാൻ സാധ്യതയുള്ളതിനാൽ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. അവർക്കൊപ്പം സമയം ചെലവഴിക്കുന്നത് ആശ്വാസം നൽകും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ ശ്രമിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കർമ്മരംഗത്ത് മികച്ച വിജയങ്ങളും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തികമായി ഉന്നമനം കൈവരും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാൻ യോഗമുണ്ട്. വാഹന ഭാഗ്യവും ദാമ്പത്യ സൗഖ്യവും ഈ രാശിക്കാരെ തേടിയെത്തുന്ന സുപ്രധാന ദിനമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പിതാവിന്റെ ആരോഗ്യകാര്യത്തിൽ അല്പം ആശങ്കകൾ നേരിട്ടേക്കാം; വൈദ്യസഹായം തേടാൻ മടിക്കരുത്. തൊഴിൽ സംബന്ധമായി താൽക്കാലികമായി മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിലും കുടുംബപരമായ ഉത്തരവാദിത്തങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന വിശേഷങ്ങൾ കേൾക്കും. വീട്ടിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ സാധിക്കും. മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാനും നേതൃത്വം നൽകാനും അവസരമുണ്ടാകും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212