മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഇന്ന് എല്ലാ കാര്യങ്ങളിലും അല്പം തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ നീങ്ങുക. സർക്കാർ സംബന്ധമായ ഇടപാടുകളിൽ ജാഗ്രത വേണം. ദഹനസംബന്ധമായ അസുഖങ്ങൾ വരാതെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ തേടിയെത്തുന്ന ശുഭദിനമാണിത്. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കാനും പ്രണയബന്ധങ്ങളിൽ പുരോഗതിയുണ്ടാകാനും സാധ്യതയുണ്ട്. സാമ്പത്തിക ലാഭം, ദാമ്പത്യ ഐക്യം, സമൂഹത്തിൽ മാന്യത എന്നിവ ഈ രാശിക്കാരെ തേടിയെത്തും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വാഹനം വാങ്ങാനോ മാറ്റാനോ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ സമയമാണ്. തൊഴിൽ രംഗത്ത് ശ്രദ്ധേയമായ വിജയവും സാമ്പത്തികമായ ഉന്നതിയും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അമിതമായ ജോലിഭാരം കാരണം ശാരീരികമായ ക്ഷീണം അനുഭവപ്പെട്ടേക്കാം. ആരോഗ്യത്തിന് മുൻഗണന നൽകി കൃത്യമായ വിശ്രമം എടുക്കുക. മൃഗങ്ങളുമായി ഇടപഴകുമ്പോൾ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം സംഭവിക്കാതെ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഇന്ന് ഓരോ ചുവടും അതീവ ജാഗ്രതയോടെ വെക്കേണ്ട ദിവസമാണ്. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കാത്തത് അല്പം നിരാശയുണ്ടാക്കിയേക്കാം. വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി രമ്യതയിൽ പോകാൻ ശ്രമിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ വ്യക്തികൾ കടന്നുവരും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാവുകയും മനസ്സിന് സുഖം നൽകുന്ന കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഭൂമി ലാഭവും സാമ്പത്തിക നേട്ടവും ഉണ്ടാകുന്ന അനുകൂല ദിനമാണിത്. ശത്രുക്കളുടെ ശല്യം കുറയും. മക്കളുടെ പുരോഗതിയിൽ സന്തോഷം തോന്നും. ഉത്തരവാദിത്തപ്പെട്ട ഔദ്യോഗിക പദവികൾ നിങ്ങളെ തേടിയെത്താൻ സാധ്യതയുള്ള സമയമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പ്രവർത്തനങ്ങളിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. മക്കളുടെ കാര്യത്തിൽ അല്പം ആശങ്കകൾ ഉണ്ടായേക്കാം. കുടുംബത്തിലെ മുതിർന്നവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. സംയമനം പാലിക്കുന്നത് പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ശാരീരികക്ഷമതയിൽ കുറവോ മാനസികമായ പിരിമുറുക്കമോ അനുഭവപ്പെട്ടേക്കാം. പങ്കാളിയുമായോ മക്കളുമായോ ഉള്ള ആശയവിനിമയത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. തൊഴിൽപരമായ കാര്യങ്ങളിൽ അല്പം കൂടി പരിശ്രമിക്കേണ്ടി വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ധനലാഭവും ശാരീരിക സുഖവും അനുഭവപ്പെടുന്ന സുപ്രധാന ദിനമാണിത്. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന പഴയ പിണക്കങ്ങൾ മാറി ഐക്യത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് പോകാൻ സാധിക്കും
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബന്ധുക്കളുമായോ അയൽക്കാരുമായോ ഉള്ള സംസാരത്തിൽ നിയന്ത്രണം പാലിക്കുക; അല്ലാത്തപക്ഷം അനാവശ്യമായ കലഹങ്ങൾക്ക് സാധ്യതയുണ്ട്. ദഹനസംബന്ധമായ അസുഖങ്ങൾ വരാൻ ഇടയുള്ളതിനാൽ ലളിതമായ ആഹാരരീതി പിന്തുടരുന്നത് നന്നായിരിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ അനുകൂലമായ സാഹചര്യമൊരുങ്ങും. ബിസിനസ്സിൽ ശ്രദ്ധേയമായ വളർച്ചയും ലാഭവും ഉണ്ടാകും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ യോഗമുണ്ട്. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.