സമ്പൂർണ്ണ വാരഫലം - മെയ് 03 മുതൽ മെയ് 09 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സ് കാണിക്കുമെങ്കിലും, അത് നിങ്ങൾക്ക് ചില ദോഷാനുഭവങ്ങൾ ഉണ്ടാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക; ആർക്കും പണം കടമായി നൽകരുത്. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. എന്നാൽ വാരന്ത്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. ദാമ്പത്യത്തിൽ ഐക്യവും തൊഴിലിൽ വലിയ വിജയവും കൈവരും. മേലധികാരികളിൽ നിന്ന് അംഗീകാരങ്ങൾ ലഭിക്കാനും ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും ഈ വാരം അവസരമൊരുക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പ്രേമകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന വാരമാണിത്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. എന്നാൽ വാരമധ്യത്തോടെ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. കടബാധ്യതകളോ ബാങ്ക് ലോണോ ഉള്ളവർക്ക് സർക്കാർ തലത്തിൽ നിന്നുള്ള കർശന നടപടികൾ നേരിടേണ്ടി വന്നേക്കാം. ശത്രുശല്യം വർദ്ധിക്കാനിടയുള്ളതിനാൽ ആരോഗ്യത്തിലും സുരക്ഷയിലും ജാഗ്രത പുലർത്തുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കുന്ന വാരമാണിത്. തൊഴിൽ അന്വേഷിക്കുന്നവർക്ക് നിയമന ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സന്തോഷകരമായ അന്തരീക്ഷമായിരിക്കും. സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രകൾ പോകാൻ അവസരം ലഭിക്കും. പഴയ ബന്ധുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് സന്തോഷം നൽകും. എങ്കിലും വാരന്ത്യത്തിൽ സ്ത്രീകളുമായുള്ള ഇടപാടുകളിൽ ജാഗ്രത പാലിക്കുക; മാനഹാനിക്കോ സാമ്പത്തിക നഷ്ടത്തിനോ സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

അതിർത്തി തർക്കങ്ങൾ കോടതി നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ അയൽക്കാരുമായും ബന്ധുക്കളുമായും തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ശാരീരികമായ നീർദോഷവും മാനസിക സമ്മർദ്ദവും അലട്ടിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. എന്നാൽ വാരന്ത്യത്തോടെ കഷ്ടതകൾ മാറി തൊഴിൽ ലാഭവും ധനനേട്ടവും കൈവരും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും പുനഃസ്ഥാപിക്കപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ വർദ്ധിക്കുകയും തൊഴിൽപരമായ അലച്ചിൽ അനുഭവപ്പെടുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. തുടക്കത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും വാരന്ത്യത്തോടെ കാര്യങ്ങൾ ശുഭകരമാകും. ആരോഗ്യ പുരോഗതി, ശത്രുഹാനി, ദാമ്പത്യ ഐക്യം എന്നിവയാൽ വാരം സന്തോഷകരമായി അവസാനിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സഹോദരങ്ങളിൽ നിന്ന് സഹായങ്ങളും ഗുണഫലങ്ങളും പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ മനഃസമാധാനം കുറയാൻ സാധ്യതയുണ്ട്. അനാവശ്യ വാശിയും വൈരാഗ്യവും മറ്റുള്ളവരോട് കാണിക്കുന്നത് ഒഴിവാക്കുക. ഉറക്കക്കുറവ്, ദുഃസ്വപ്നങ്ങൾ, ഭക്ഷണത്തോടുള്ള വിരക്തി എന്നിവ അലട്ടിയേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ആശങ്കകൾ ഉണ്ടാവാം. വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സ്വത്തു സംബന്ധമായ തർക്കങ്ങളിൽ അനുകൂലമായ തീർപ്പുണ്ടാകും. വാത-ഉദര സംബന്ധമായ അസുഖങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രദ്ധിക്കുക. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ വാരം അർഹമായ അവസരം ലഭിക്കും. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. ശത്രുക്കളെ പരാജയപ്പെടുത്താനും ദാമ്പത്യ ഐക്യം നിലനിർത്താനും സാധിക്കും. വാരന്ത്യത്തിൽ ചെറിയ തോതിലുള്ള മന്ദത അനുഭവപ്പെട്ടേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഗുണദോഷങ്ങൾ കലർന്ന വാരമായിരിക്കും ഇത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് ആശ്വാസം നൽകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും കലാകാരന്മാർക്ക് പുരസ്കാരങ്ങൾ ലഭിക്കാനും യോഗമുണ്ട്. ബിസിനസ് രംഗത്തുള്ളവർക്ക് അല്പം സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും വാരന്ത്യത്തോടെ ശയനസുഖം, ധനലാഭം, വാഹനഭാഗ്യം എന്നിവ കൈവരും. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ സൗഹൃദങ്ങൾ വഴി പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വഴിവിട്ട ബന്ധങ്ങൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. ആഭരണങ്ങൾ വാങ്ങാനും സാമ്പത്തിക നില മെച്ചപ്പെടാനും രോഗശാന്തിക്കും ഈ വാരം വഴിയൊരുക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

മേലധികാരികളിൽ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കുന്ന വാരമാണിത്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. വാരമധ്യത്തിൽ ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങളോ ശാരീരിക തളർച്ചയോ നേരിടേണ്ടി വന്നേക്കാം. വാരന്ത്യത്തിൽ സമൂഹത്തിൽ നല്ല പേര് സമ്പാദിക്കാനും പുണ്യപ്രവൃത്തികളിൽ ഏർപ്പെടാനും സാധിക്കും. സാമ്പത്തിക നേട്ടവും ഭക്ഷണസുഖവും ഈ വാരത്തിന്റെ പ്രത്യേകതയാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്ന വാരമാണിത്. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലാഭകരമായി മാറും. ശത്രുക്കളെ പരാജയപ്പെടുത്താനും സമൂഹത്തിൽ കീർത്തി നേടാനും സാധിക്കും. ബന്ധുക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാരന്ത്യത്തിൽ അനാവശ്യ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് സുഹൃത്തുക്കളുമായുള്ള കലഹത്തിന് കാരണമായേക്കാം എന്നതിനാൽ സംയമനം പാലിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായും മാനസികമായും ചെറിയ പ്രയാസങ്ങൾ നേരിട്ടേക്കാം. മറ്റുള്ളവർക്ക് ചെയ്യുന്ന സഹായങ്ങൾ പലപ്പോഴും നന്ദിയില്ലാത്ത അനുഭവങ്ങളായി മാറിയേക്കാം. ആമാശയ സംബന്ധമായ അസ്വസ്ഥതകൾ അലട്ടിയേക്കാം. എന്നാൽ വാരമധ്യത്തോടെ ബാങ്ക് ലോണുകൾ അനുവദിക്കപ്പെടാനും ദാമ്പത്യ സുഖം കൈവരാനും സാധ്യതയുണ്ട്. കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212