സമ്പൂർണ്ണ വാരഫലം - സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 19 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾ കർമ്മരംഗത്തും സാമ്പത്തിക കാര്യങ്ങളിലും മികച്ച മുന്നേറ്റം സമ്മാനിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്താം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ സമചിത്തത പുലർത്തുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ പണമിടപാടുകളിൽ ജാഗ്രത പാലിക്കണം. ബുധനാഴ്ച അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് തടസ്സങ്ങൾ നീങ്ങി കാര്യവിജയം വേഗത്തിലാക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ ആഴ്ച തികച്ചും അനുകൂലവും ഗുണപ്രദവുമാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾ സാമ്പത്തിക പുരോഗതിക്കും ബിസിനസ്സ് വിപുലീകരണത്തിനും ഏറ്റവും അനുയോജ്യമാണ്. തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ തേടിയെത്തും. ശനിയാഴ്ച സാമ്പത്തിക കാര്യങ്ങളിൽ അല്പം ശ്രദ്ധ പുലർത്തുന്നത് നന്ന്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തർക്കങ്ങളിൽ ഏർപ്പെടാതെ സംയമനം പാലിക്കുക. ഞായറാഴ്ച ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിനും മനഃസമാധാനത്തിനും ഉത്തമമാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ തൊഴിൽപരമായ നേട്ടങ്ങൾക്കും വ്യക്തിപരമായ അംഗീകാരങ്ങൾക്കും അനുകൂലമാണ്. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സാമ്പത്തിക കരാറുകളിൽ ഏർപ്പെടുമ്പോൾ സൂക്ഷ്മത പുലർത്തുക. തിങ്കളാഴ്ച ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് തൊഴിൽതടസ്സങ്ങൾ നീങ്ങി കാര്യപുരോഗതി കൈവരിക്കാൻ വഴിയൊരുക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ ആഴ്ച അനുകൂലവും ഉന്മേഷദായകവുമാണ്. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾ ധനലാഭത്തിനും ആഗ്രഹസഫലീകരണത്തിനും ഉത്തമമാണ്. യാത്രകൾ ലക്ഷ്യപ്രാപ്തിയിലെത്തുകയും ഔദ്യോഗിക രംഗത്ത് വലിയ പ്രശംസ ലഭിക്കുകയും ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. വ്യാഴാഴ്ച അമ്പലത്തിൽ പോയി പ്രാർത്ഥനകൾ നടത്തുന്നത് മാനസിക സ്വസ്ഥത വർദ്ധിപ്പിക്കാനും കുടുംബൈശ്വര്യത്തിനും ശ്രേഷ്ഠമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ വലിയ നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും കൊണ്ടുവരും. മത്സരങ്ങളിലും അഭിമുഖങ്ങളിലും മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്കുകൂട്ടലുകൾ പാലിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുന്നത് ഗുണം ചെയ്യും. ശനിയാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ആത്മധൈര്യം വീണ്ടെടുക്കാനും എല്ലാ സംരംഭങ്ങളും വിജയകരമാക്കാനും സഹായിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ ആഴ്ച വളരെയധികം ഗുണകരവും ശോഭനവുമാണ്. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കാര്യവിജയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഏറെ മികച്ചതാണ്. ബിസിനസ്സിലും ഔദ്യോഗിക മേഖലയിലും നിങ്ങളുടെ തീരുമാനങ്ങൾ ലക്ഷ്യം കാണും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവുകൾ നിയന്ത്രിക്കുക. ശനിയാഴ്ച സാധാരണ നിലയിൽ കടന്നുപോകും. തിങ്കളാഴ്ച ക്ഷേത്രദർശനം നടത്തുന്നത് സർവ്വകാര്യസിദ്ധിക്കും ഐശ്വര്യത്തിനും ഉചിതമായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം പൊതുവെ ഗുണകരമാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾ വ്യക്തിപ്രഭാവം വർദ്ധിക്കുന്നതിനും സാമ്പത്തിക ലാഭം കൊയ്യുന്നതിനും വളരെ അനുകൂലമാണ്. പ്രധാനപ്പെട്ട ചർച്ചകൾ നടത്തുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഈ ദിനങ്ങൾ പ്രയോജനപ്പെടുത്താം. വ്യാഴം, വെള്ളി ദിവസങ്ങളിൽ അനാവശ്യ ആശങ്കകൾ ഒഴിവാക്കുക. ഞായർ, തിങ്കൾ ദിവസങ്ങളിൽ ചിലവുകൾ നിയന്ത്രിക്കുന്നത് നന്നായിരിക്കും. ചൊവ്വാഴ്ച ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് കരിയറിലെ തടസ്സങ്ങൾ മാറി വലിയ ഉയർച്ച ഉണ്ടാക്കാൻ വഴിയൊരുക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ ആഴ്ച അനുകൂലമായ അനുഭവങ്ങൾ സമ്മാനിക്കും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കഠിനാധ്വാനത്തിന് മികച്ച ഫലം നൽകും. പുതിയ സൗഹൃദങ്ങൾ ബിസിനസ്സ് രംഗത്ത് വലിയ വളർച്ച സമ്മാനിക്കും. ശനിയാഴ്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതിയ കടബാധ്യതകൾ ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളിയാഴ്ച ക്ഷേത്രദർശനം നടത്തുന്നത് പ്രവർത്തനങ്ങളിൽ ഭാഗ്യാനുകൂല്യവും ഉദ്ദേശിച്ച കാര്യങ്ങളുടെ വിജയവും പ്രദാനം ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾ സാമ്പത്തിക പുരോഗതിക്കും തൊഴിൽവിജയത്തിനും ഏറ്റവും നല്ലതാണ്. മുടങ്ങിക്കിടന്ന വലിയ പ്രോജക്ടുകൾ പൂർത്തിയാക്കാൻ സാധിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ വരവ് ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ യാത്രാക്ലേശങ്ങൾ വരാതെ നോക്കണം. ശനിയാഴ്ച ക്ഷേത്രദർശനം നടത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും വലിയ തുണയാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ ആഴ്ച തികച്ചും അനുകൂലമാണ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ പുതിയ തൊഴിലവസരങ്ങൾ തുറന്നുതരുന്ന ദിനങ്ങളാണ്. സമൂഹത്തിൽ മാന്യമായ പദവികൾ ലഭിക്കാനും മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനും സാധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജോലികളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ശനിയാഴ്ച പണമിടപാടുകളിൽ ജാഗ്രത വേണം. ഞായറാഴ്ച അത്തം നക്ഷത്ര സ്വാധീനമുള്ളതിനാൽ തിരുവോണം നക്ഷത്രക്കാരും, തിങ്കളാഴ്ച ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് കാര്യവിജയത്തിനും ആഗ്രഹപൂർത്തീകരണത്തിനും ഉത്തമമാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങൾ നൽകും. ചൊവ്വ, ബുധൻ ദിവസങ്ങൾ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും പുതിയ വരുമാന മാർഗ്ഗങ്ങൾ രൂപപ്പെടുന്നതിനും അനുകൂലമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർമ്മരംഗത്ത് കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ദൂരയാത്രകളിൽ കരുതൽ വേണം. ശനിയാഴ്ച സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക. ചൊവ്വാഴ്ച അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് തടസ്സങ്ങളെല്ലാം മാറി പ്രവർത്തനങ്ങളിൽ വിജയം നേടാൻ സഹായിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ ആഴ്ച അനുകൂലമായ പുരോഗതി നൽകുന്നതാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ വലിയ സാമ്പത്തിക പുരോഗതിക്കും ആഗ്രഹസഫലീകരണത്തിനും കാരണമാകും. വ്യക്തിപരമായ ഉയർച്ചയ്ക്കും കുടുംബത്തിൽ സമാധാനം നിലനിർത്താനും ഈ ദിവസങ്ങൾ സഹായിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യത പാലിക്കുക. വ്യാഴാഴ്ച ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് സർവ്വവിഘ്നങ്ങളും അകന്ന് കാര്യവിജയം കൈവരിക്കാൻ അതിശ്രേഷ്ഠമായിരിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.