നക്ഷത്രഫലം: തിങ്കളാഴ്ച, 2026 മെയ് 18

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കല, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പുതിയ അവസരങ്ങൾ തേടിയെത്തുന്ന ദിവസമാണ്. നിങ്ങളുടെ പ്രയത്നങ്ങൾ വഴി സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാനും അഭിനന്ദനങ്ങൾ നേടാനും സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പൂർണ്ണമായ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് വഴി പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള നല്ല തൊഴിൽ അവസരങ്ങൾ കൈവരും. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും പ്രശസ്തിയും ഉണ്ടാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സാമ്പത്തിക കാര്യങ്ങളിലും പെരുമാറ്റത്തിലും അതീവ ആത്മനിയന്ത്രണം പാലിക്കേണ്ട ദിവസമാണിത്. പുറത്തുനിന്നുള്ള പ്രലോഭനങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം പങ്കാളിയുമായി അനാവശ്യമായ അസ്വാരസ്യങ്ങൾക്കും അകൽച്ചയ്ക്കും അത് കാരണമായേക്കാം. വിവേകത്തോടെയുള്ള ഇടപെടലുകൾ ദാമ്പത്യഭദ്രത നിലനിർത്തും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കല, സാഹിത്യം, സാംസ്കാരിക രംഗങ്ങളിൽ ഉള്ളവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മികച്ച പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാനും സാധിക്കും. ദീർഘദൂര യാത്രകൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും. ദീർഘകാല രോഗങ്ങളിൽ നിന്ന് ആശ്വാസവും രോഗശാന്തിയും ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഔദ്യോഗിക രംഗത്ത് ശ്രദ്ധേയമായ വിജയവും ശത്രുക്കളുടെ മേൽ വിജയവും കൈവരിക്കും. അപ്രതീക്ഷിതമായ ധനനേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ്സുകാർക്ക് തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം വലിയ ലാഭത്തിലേക്ക് തിരിച്ചുവിടാൻ സാധിക്കുന്ന അനുകൂലമായ ദിനമാണിത്. സാമൂഹിക ഇടപെടലുകളിൽ തിളങ്ങും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

അമിതമായ ജോലിത്തിരക്ക് കാരണം കൃത്യസമയത്ത് ആഹാരം കഴിക്കാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം; ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. അനാവശ്യമായ പാഴ്ച്ചെലവുകൾ വരാൻ ഇടയുള്ളതിനാൽ പണമിടപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത പുലർത്തുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

മാതാവിനോ മാതൃതുല്യരായ ബന്ധുക്കൾക്കോ ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ഇടപാടുകളിൽ കൃത്യമായ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കുക. തൊഴിലിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെങ്കിലും ഇടയ്ക്കിടെ ചെറിയ വെല്ലുവിളികളോ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകളോ ഉണ്ടായേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

പുതിയ വീട് വാങ്ങാനോ ഗൃഹനിർമ്മാണം ആരംഭിക്കാനോ വാഹനം സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴികൾ തെളിയും. മെഡിക്കൽ മേഖലയിലോ അനുബന്ധ ശാസ്ത്ര ശാഖകളിലോ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ ഔദ്യോഗിക രംഗത്ത് മികച്ച വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുന്ന സുപ്രധാന ദിനമാണിത്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സാമ്പത്തികമായി മികച്ച പുരോഗതിയും കാര്യപ്രാപ്തിയും ഉണ്ടാകുന്ന ദിവസമാണ്. വിശിഷ്ട ഭോജനത്തിനുള്ള അവസരവും അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങളും പ്രതീക്ഷിക്കാം. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും അംഗീകാരങ്ങളോ സമ്മാനങ്ങളോ ലഭിക്കാനും യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സ് പ്രശംസനീയമാണെങ്കിലും അപരിചിതരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകാതെ നോക്കണം. നിയമപരമായ കുരുക്കുകളോ ശത്രുദോഷമോ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ചകൾ വേണ്ടി വരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് പങ്കാളിയുടെയോ മക്കളുടെയോ ആരോഗ്യകാര്യങ്ങളിൽ അല്പം കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ട ദിവസമാണിത്. ഉറക്കക്കുറവോ അനാവശ്യമായ ഉത്കണ്ഠകളോ മനസ്സിനെ അലട്ടാൻ സാധ്യതയുണ്ട്. പ്രാർത്ഥനകളിലൂടെയും ശാന്തമായ സമീപനത്തിലൂടെയും മനസ്സമാധാനം വീണ്ടെടുക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സർക്കാർ തലത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കോ ലൈസൻസുകൾക്കോ അപേക്ഷിച്ചവർക്ക് അനുകൂലമായ ഉത്തരവുകൾ ലഭിക്കാൻ യോഗമുണ്ട്. ജോലിസ്ഥലത്ത് മേലധികാരികളുടെ പൂർണ്ണമായ പ്രീതിയും പിന്തുണയും ലഭിക്കും. കുടുംബത്തിൽ സന്തോഷം നൽകുന്ന മംഗളകരമായ കാര്യങ്ങൾ നടക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212